Share this Article
News Malayalam 24x7
ടോര്‍ച്ച് പൊട്ടിത്തെറിച്ച് അപകടം; വീട്ടിലെ വസ്തുക്കള്‍ കത്തിനശിച്ചു
Torch Explodes, Causes House Fire

മലപ്പുറം കാലടിയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ടോര്‍ച്ച് പൊട്ടിത്തെറിച്ച് അപകടം. കാലടി സ്വദേശി ഫാരിസിന്റെ വീട്ടിലാണ് സംഭവം. ചാര്‍ജ് ചെയ്യാനായി കുത്തിയിട്ട ടോര്‍ച്ച് പൊട്ടിതെറിച്ച് കര്‍ട്ടനിലേക്കും ഫർണിച്ചറുകളിലേക്കും തീ പടരുകയായിരുന്നു. അയല്‍വാസികളും നാട്ടുകാരും തീ അണക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് പൊന്നാനിയില്‍നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories