Share this Article
News Malayalam 24x7
പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായി; തെരച്ചിൽ
വെബ് ടീം
posted on 02-07-2024
1 min read
two-college-students-drown.

ഇരിട്ടി: വിവാഹമുറപ്പിച്ച സുഹൃത്തിന്റെ വീട്ടിൽ വിരുന്നെത്തിയ രണ്ട് കോളജ് വിദ്യാർഥിനികളെ പുഴയിൽ കാണാതായി. ഇരിട്ടിക്കടുത്ത പടിയൂർ പൂവംകടവിലാണ് സംഭവം. ഇരിക്കൂർ കല്യാട് സിബ്ഗ കോളജിലെ വിദ്യാർഥിനികളായ സൂര്യ, ശഹർബാന എന്നിവരാണ് ഒഴുക്കിൽപെട്ടത്.

പുഴക്കരയിൽ കാഴ്ചകാണാനെത്തിയപ്പോൾ ഒരാൾ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നുവത്രെ. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കിൽപെട്ടത്. ഇന്ന് ​വൈകീട്ട് അഞ്ച്മണി​യോടെയാണ് അപകടം. ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും പരിശോധന നടത്തുകയാണ്. ഇരിക്കൂർ പൊലീസും സഥലത്തെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories