Share this Article
News Malayalam 24x7
മാലിന്യം കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റു; വീട്ടമ്മ ആശുപത്രിയിൽ മരിച്ചു
വെബ് ടീം
posted on 26-11-2024
1 min read
burning-garbage-fire

നാദാപുരം: മാലിന്യം കത്തിക്കുന്നതിനിടെ തീ പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. കോഴിക്കോട് നാദാപുരത്ത് ചെക്യാട് തിരുവങ്ങോത്ത് താഴെകുനി കമല(62)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടുപറമ്പില്‍ മാലിന്യം കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കമല ചൊവ്വാഴ്ച്ച രാവിലെയാണ് മരിച്ചത്.

പൊള്ളലേറ്റൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ

∙ തീയണച്ച് പൊള്ളലേറ്റയാളെ രക്ഷിക്കുക. 


- പൊള്ളലേറ്റ ഭാഗത്ത് ജലം ധാരയായി ഒഴിക്കണം. ഐസ് വയ്‌ക്കരുത്. കുറേനേരം വെള്ളം ഒഴിച്ചു കൊടുത്താൽ പൊള്ളൽ ഉള്ളിലേക്ക് വ്യാപിക്കുന്നത് തടയാനാകും. 


∙ പൊള്ളലേറ്റ ഭാഗത്ത് പൈപ്പിൽ നിന്ന് ശുദ്ധജലം ധാരയായി ഒഴിച്ചുകൊടുക്കാം. 


∙ പൊള്ളലേറ്റ ഭാഗത്ത് ഉണ്ടാകുന്ന കുമിളകൾ പൊട്ടിക്കരുത്. 


∙ വസ്‌ത്രങ്ങൾ കത്തിയതിന്റെ ഭാഗങ്ങൾ മുറിവിനോട് ചേർന്നിരിപ്പുണ്ടെങ്കിൽ വലിച്ചിളക്കാൻ ശ്രമിക്കരുത്. ആഭരണങ്ങളോ ഒട്ടിപ്പിടിച്ചിട്ടില്ലാത്ത വസ്‌ത്രങ്ങളോ ഉണ്ടെങ്കിൽ പതുക്കെ മാറ്റുക. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories