Share this Article
News Malayalam 24x7
തൃശ്ശൂരില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 6 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
A young man was caught with 6 kg ganja while transporting it on a bike in Thrissur

തൃശ്ശൂരിൽ ബൈക്കിൽ കടത്തുകയായിരുന്ന  6 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി..    പൊങ്ങണംകാട്  സ്വദേശി 37 വയസ്സുള്ള അനീഷ് ആണ് പിടിയിലായത്.. മണ്ണുത്തി പട്ടാളകുന്നിൽ വെച്ചാണ് ഇയാൾ പിടിയിലായത്.

എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്‌ക്വാഡ് അംഗം എം കെ കൃഷ്ണപ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന..തൃശ്ശൂർ എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് അംഗങ്ങൾ  ആണ്  പ്രതിയെ പിടികൂടിയത്. തെരഞ്ഞെടുപ്പിനുശേഷം കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവ് കടത്തുന്നുമെന്ന്  എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി

പഴയ കഞ്ചാവ് കേസ്  പ്രതികളെ നിരീക്ഷിക്കുന്നതിനിടയാണ്  അനീഷ് പിടിയിലായത്. നേരത്തെ  രണ്ട് കിലോ കഞ്ചാവുമായി അനീഷ് എക്സൈസിന്റെ പിടിയിൽ ആയിട്ടുണ്ട്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കഞ്ചാവ് കച്ചവടത്തിൽ വീണ്ടും സജീവമായ അനീഷ് വാടകയ്ക്ക് വീടെടുത്ത് മാറിമാറി താമസിച്ച് വരികയായിരുന്നു. മൂന്നു മാസത്തിൽ കൂടുതൽ ഒരു സ്ഥലത്ത് താമസിക്കാതെ വളരെ തന്ത്രപരമായിട്ടാണ് അനീഷ്  കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.

കഴിഞ്ഞ ദിവസം മണ്ണുത്തിയിൽ വെച്ച്  അന്തർസംസ്ഥാന ബസ്സിൽ കടത്തുകയായിരുന്ന 12കിലോ  കഞ്ചാവുമായി മറ്റൊരു യുവാവിനെ എക്സൈസ് പിടികൂടിയിരുന്നു.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories