Share this Article
News Malayalam 24x7
45ഗ്രാം MDMAയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
Two youths arrested with 45 grams of MDMA

വില്പനയ്ക്കായി കൊണ്ടുവന്ന 45ഗ്രാം  എം.ഡി.എം. എയുമായി രണ്ടുപേർ തൃശ്ശൂരിൽ പോലീസിന്റെ പിടിയിലായി. ഗുരുവായൂർ മമ്മിയൂർ സ്വദേശി ഷാജിൽ, പാലുവായ് സ്വദേശി ഷെഹീർ എന്നിവരാണ് പിടിയിലായത്..

തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ചാണ് പ്രതികളെ പിടികൂടിയത്..  ഈസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടർ ആൻറണി ക്രോംസൺ അരൂജയും സംഘവും, ലഹരിവിരുദ്ധ  സ്ക്വാഡ് ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

 റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായ കണ്ട രണ്ടുപേരെ ഡാൻസാഫ് പോലീസ് ഉദ്യോഗസ്ഥൻ രഹസ്യമായി പിൻതുടർന്നു. ഇതിനിടെ  സ്റ്റേഷൻ ഇൻസ്പെ്കടർ ജിജോ എം ജെ യെ വിവരം അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ഒന്നാം പ്രതി  ഷാജിലിനു  പാവറട്ടി, ചാവക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ  കേസുകൾ നിലവിലുണ്ട്. പ്രതികൾക്ക് എവിടെ നിന്നാണ്  മയക്കുമരുന്ന് ലഭിച്ചത് എന്നതും എവിടേക്കാണ് മയക്കുമരുന്ന് കൊണ്ടുപോയിരുന്നത് എന്നതിനെക്കുറിച്ചും  പോലീസ് അന്വേഷണം ഊർജിതമാക്കി.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories