Share this Article
News Malayalam 24x7
കാട്ടാനയുടെ ജഡം കണ്ടെത്തി; മൂന്നു ദിവസത്തോളം പഴക്കം
WILD ELEPHANT BODY FOUND

തൃശ്ശൂര്‍ അതിരപ്പള്ളിയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി.പ്ലാന്റേഷൻ കോർപ്പറേഷൻ രണ്ടാം ബ്ലോക്കിൽ ഐബിക്ക് സമീപമാണ് സംഭവം. 10 വയസ്സിൽ താഴെ പ്രായമുള്ള കാട്ടാനക്കുട്ടിയെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ജഡത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ട്.പ്ലാന്റേഷൻ കോർപ്പറേഷന്റെ ടാപ്പിംഗ് തൊഴിലാളികളാണ് ജഡം കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരം അറിയിച്ചു.  വാഴച്ചാൽ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ.

ഒരു മാസത്തിനിടെ മേഖലയിൽ രണ്ടാമത്തെ കാട്ടാനയുടെ ജഡമാണ് കണ്ടെത്തുന്നത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories