തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. സ്വര്‍ണ പൂശിയ ദ്വാരപാലക ശില്പങ്ങളുടെ പാളികള്‍ വൈകീട്ട് പുനഃസ്ഥാപിക്കും. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ച ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപാളികള്‍ ആണ് ഹൈക്കോടതിയുടെ അനുമതിയോടെ പുഃസ്ഥാപിക്കുന്നത്. നാളെ ശബരിമലയില മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. 14 പേരാണ് ശബരിമലയിലെ മേല്‍ശാന്തി സാധ്യത പട്ടികയില്‍ ഉള്ളത്. അതേസമയം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദര്‍ശനത്തിന് മുന്നോടിയായി സന്നിധാനത്ത് ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. 22ന് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.