Share this Article
News Malayalam 24x7
‘I hate my life…Ammu..കുറിപ്പ്; ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥി ജീവനൊടുക്കി
വെബ് ടീം
posted on 10-03-2026
1 min read
ABHIGEETH

ആലപ്പുഴ ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥി ജീവനൊടുക്കി. പ്ലസ് വൺ വിദ്യാർഥി അഭിഗീത് ഹോസ്റ്റലിൽ തൂങ്ങിമരിച്ചു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. ‘I hate my life…Ammu Ammu…’ എന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. നാലുമാസം മുമ്പ് മറ്റൊരു വിദ്യാർത്ഥിനിയും കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചിരുന്നു.

കായംകുളം സ്വദേശിയായ അഭിഗീത് ഇന്ന് രാവിലെ ക്ലാസില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം കുട്ടി ക്ലാസില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ഹോസ്റ്റലിലെ ശുചിമുറിയോട് ചേര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories