Share this Article
KERALAVISION TELEVISION AWARDS 2025
നെടുങ്കണ്ടം സഹകരണ ബാങ്ക് മാനേജറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
Nedunkandam co-operative bank manager found hanging

ഇടുക്കി നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ദീപു സുകുമാരനാണ് മരിച്ചത്.  ഇന്ന് രാവിലെയാണ് ദീപുവിനെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ബാങ്കിലെത്തിയശേഷം ഭക്ഷണം കഴിക്കുവാനായി വീട്ടിലേക്ക് മടങ്ങി പോയിരുന്നു.

വീട്ടിലെത്തിയ ദീപു മുറിക്കുള്ളില്‍ കടന്ന് വാതില്‍ അടച്ചശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. വീട്ടിലെത്തിയ ആളെ കാണാഞ്ഞതിനെ തുടര്‍ന്ന് ഭാര്യ നടത്തിയ തെരച്ചിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല. കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ്  പ്രാഥമിക വിവരം.  അസ്വാഭാവികമരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories