Share this Article
News Malayalam 24x7
ചാമ്പ്യൻസ് ബോട്ട് ലീഗിൽ എകെജി പോടോത്തുരുത്തി ബി ടീം ചാമ്പ്യന്‍മാര്‍; മുഖ്യമന്ത്രി സമ്മാനദാനം നിർവഹിച്ചു
വെബ് ടീം
posted on 09-09-2023
1 min read
CHAMPIONS BOAT LEAGU WINNERS

കണ്ണൂർ: അഞ്ചരക്കണ്ടിപുഴയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്   ആവേശകരമായ സമാപനം. ഒന്നാം സ്ഥാനം നേടിയ  എകെജി പോടോത്തുരുത്തി ബി ടീമിന്  ട്രോഫിയും ക്യാഷ് പ്രൈസും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. രണ്ടാം സ്ഥാനം വിഷ്ണുപിള്ള കാവുംചിറയും  മൂന്നാം സ്ഥാനം വിഷ്ണുമൂർത്തി  കിഴക്കേവയലും നേടി.ഒന്നാം സമ്മാന ജേതാവിന്  ഒന്നരലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് അമ്പതിനായിരം രൂപയും സമ്മാനമായി ലഭിച്ചു. ഇതിനു പുറമെ മത്സരിച്ച മുഴുവന്‍ ടീമുകള്‍ക്കും ഒന്നേകാല്‍ ലക്ഷം രൂപയും നല്‍കി.

ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.ഉച്ചക്ക് 2.30ന് മന്ത്രി മത്സരങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്തു.പ്രമുഖ കമന്റേറ്റർ ഷൈജു ദാമോദരൻ ബോട്ട് ലീഗിന്റെ ആവേശം കാണികളിലേക്കും  കേരളവിഷൻ പ്രേക്ഷകരിലേക്കും കാവ്യാത്മകമായും പഞ്ച് ഡയലോഗുകളിലൂടെയും എത്തിച്ചു 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories