Share this Article
News Malayalam 24x7
കെഎസ്ഇബി ലൈന്‍മാന്‍ ലോഡ്ജിൽ മരിച്ച നിലയില്‍; മൃതദേഹത്തിന് 5 ദിവസത്തെ പഴക്കം
വെബ് ടീം
posted on 19-09-2023
1 min read
KSEB LINEMAN FOUND DEAD IN LODGE

പാലക്കാട്:  മണ്ണാർക്കാട് അലനല്ലൂർ കെഎസ്ഇബി സെക്ഷൻ ലൈൻമാൻ മരിച്ച നിലയിൽ. ഗ്രാമപഞ്ചായത്തിന് സമീപത്തെ ലോഡ്ജിലാണ്  മരിച്ച നിലവിൽ കണ്ടെത്തിയത്.കണ്ണൂർ അഞ്ചരക്കണ്ടി കണ്ടിയത്ത് വീട്ടിൽ ഗോവിന്ദൻ്റെ മകൻ  സജീവനാണു(53) മരിച്ചത്. ബിൽഡിങ്ങിലെ  ഒന്നാം നിലയിൽ ഒറ്റ മുറിയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

തൊട്ടടുത്ത റൂമിൽ താമസിച്ചുവരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ദുർഗന്ധത്തെ തുടർന്ന് നാട്ടുകാരെയും നാട്ടുക്കൽ പോലീസ് സ്റ്റേഷനിലും വിളിച്ചു വിവരമറിയിക്കുകയായിരുന്നു. അഞ്ച് ദിവസത്തെ പഴക്കമുണ്ട് മൃതദേഹത്തിന്.

ആറുമാസം മുമ്പാണ് അലനല്ലൂർ സബ്സ്റ്റേഷനിൽ ജോലിക്ക് കയറിയത്. പതിമൂന്നാം തീയതി അവധി എടുത്തിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories