Share this Article
KERALAVISION TELEVISION AWARDS 2025
തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി ഈ മാസം 28ന് നാടിന് സമര്‍പ്പിക്കും
The Tottiyar hydropower project

ഇടുക്കി തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി ഈ മാസം 28ന് നാടിന് സമര്‍പ്പിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നാളിതുവരെ 910 മെഗാവാട്ട് അധിക സ്ഥാപിത ശേഷി സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനത്തിലും 48.55 മെഗാവാട്ട് അധിക സ്ഥാപിതശേഷി ജലവൈദ്യുതി ഉത്പാദനത്തിലും കൈവരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.

40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി ഈ മാസം 28ന് നാടിന് സമര്‍പ്പിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ചിത്തിരപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയും ഉടന്‍ കമ്മീഷന്‍ ചെയ്യാന്‍ സാധിക്കും.

2010ല്‍ 100 മെഗാവാട്ട് ശേഷിയുള്ള കുറ്റ്യാടി പദ്ധതി പൂര്‍ത്തിയാക്കിയ ശേഷം സംസ്ഥാനത്ത് ആദ്യമായാണ് മൊത്തം 100 മെഗാവാട്ട് ശേഷിയുള്ള രണ്ട് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നത്.ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നാളിതുവരെ 910 മെഗാവാട്ട് അധിക സ്ഥാപിത ശേഷി സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനത്തിലും 48.55 മെഗാവാട്ട് അധിക സ്ഥാപിതശേഷി ജലവൈദ്യുതി ഉത്പാദനത്തിലും കൈവരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.

നിര്‍മാണം തുടങ്ങി 15 വര്‍ഷത്തിന് ശേഷമാണ് തൊട്ടിയാര്‍ പദ്ധതിയുടെ ഉദ്ഘാടനം നടക്കുന്നത്. ദേവിയാര്‍ പുഴയുടെ ഭാഗമായ വാളറക്ക് സമീപം തൊട്ടിയാര്‍ പദ്ധതി പ്രദേശത്ത് തടയണ നിര്‍മിച്ച് പെരിയാറിന്റെ തീരത്ത് നീണ്ടപാറയില്‍ നിര്‍മിച്ച നിലയത്തില്‍ വെള്ളം എത്തിച്ചാണ് വൈദ്യുതോല്‍പാദനം. ശേഷം വെള്ളം പെരിയാറിലേക്കാണ് ഒഴുകുന്നത്.

ലോവര്‍ പെരിയാര്‍ പദ്ധതിയുടെ പഴയ ലൈനിലേക്ക് ബന്ധിപ്പിച്ച് ചാലക്കുടി സബ്സ്റ്റേഷന്‍ വഴിയാണ് വൈദ്യുതി വിതരണം. 2009ല്‍ 207 കോടി രൂപക്ക് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പദ്ധതി 2018ല്‍ എസ്റ്റിമേറ്റ് പുതുക്കി 280 കോടിക്ക് വീണ്ടും കരാര്‍ നല്‍കിയാണ് കമീഷനിങ്ങിന് സജ്ജമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories