Share this Article
News Malayalam 24x7
കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പിന്നാലെ ചാടിയ പിതാവ് മുങ്ങിമരിച്ചു
വെബ് ടീം
posted on 16-03-2026
1 min read
VISHNU

തൃശൂർ വടക്കാഞ്ചേരിയിൽ ആൾമറയില്ലാത്ത വീട്ടു കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പുറകെചാടിയ പിതാവ് മുങ്ങിമരിച്ചു.മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് മരിച്ചത്. മൂന്നു വയസുകാരനായ മകനെ അയൽവാസിയായ യുവാവ്  കിണറ്റിൽ ചാടി രക്ഷപെടുത്തി.കുട്ടിയെ തുടർ ചികിത്സക്കും നിരീക്ഷണത്തിനുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വിഷ്ണുവിൻ്റെ  വടക്കാഞ്ചേരി  ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്.യുവാവിനെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്ന്  വൈകീട്ട് 6 മണിയോടെയാണ് സംഭവം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories