തൃശൂർ: 23 വയസ്സിനു താഴെയുള്ള വർക്ക് മദ്യം നൽകിയതുമായി ബന്ധപ്പെട്ട് തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലേയും ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലേയും രണ്ട് ബാറുകൾക്കെതിരെയാണ് കർശനനടപടി സ്വീകരിച്ച് കേസെടുത്തത്.നെടുപുഴയിലെ ഒരു കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് 23 വയസ്സിനുതാഴെയുള്ള 9 പേർക്ക് രണ്ട് സ്ഥാപനങ്ങൾ മദ്യം നൽകി എന്ന് വ്യക്തമായത്.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഒല്ലൂരിലെ ബാറിൽ നിന്ന് 5 പേർക്കും തൃശൂർ ടൌണിലെ ബാറിൽ നിന്നും 4 പേർക്കും മദ്യം നൽകി എന്ന് വ്യക്തമായതിൽ രണ്ട് സ്ഥാപനങ്ങൾക്കെതിരേയും കേസ് റെജിസ്റ്റർ ചെയ്യുകയായിരുന്നു.തുടർന്നും 23 വയസ്സിനുതാഴെയുള്ളവർക്ക് മദ്യം നൽകുന്നവർക്കെതരെ കർശന നടപടികൾ സ്വീകരിക്കുമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ പി എസ് അറിയിച്ചു.