കുമളി: ആന്ധ്ര പ്രദേശിൽ നിന്ന് കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കടത്തിയ 46.5 കിലോ കഞ്ചാവുമായി അമ്മയും രണ്ടു മക്കളും ഉൾപ്പെടെ നാലു പേർ പിടിയിൽ. ആന്ധ്രപ്രദേശ് സ്വദേശികളായ രാജേഷ് കണ്ണന്, ബില്ലി രാമലക്ഷ്മി, മകന് ദുര്‍ഗ പ്രകാശ്, പ്രായപൂര്‍ത്തിയാകാത്ത മകന് എന്നിവരാണ് കമ്പം പോലീസിന്റെ പിടിയിലായത്.ആന്ധ്ര പ്രദേശിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതായി തമിഴ്നാട് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കമ്പം ബൈപ്പാസ് റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്നു.ഈ സമയം ആന്ധ്ര പ്രദേശ് രജിസ്ട്രേഷനിലുള്ള ഒരു ആഡംബര കാർ എത്തി. കാറിൽ രാജേഷ് കണ്ണൻ, ഭാര്യ ബില്ലി രാമലക്ഷ്മി, രണ്ട് ആൺമക്കൾ എന്നിവരാണ് ഉണ്ടായിരുന്നത്. വാഹനം വിശദമായി പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തി. തുടർന്ന് പ്രതികളെയും കഞ്ചാവും കടത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.പിടിച്ചെടുത്ത കഞ്ചാവിന്‍റെ വില ഏകദേശം അഞ്ച് ലക്ഷം രൂപയാണെന്ന് പൊലീസ് വ്യക്തമാക്കി.