പാലക്കാട് സി.പി.ഐ.എം (CPM) പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. പടലിക്കോട് സ്വദേശി ശിവൻ (40) ആണ് മരിച്ചത്. റോഡരികിൽ താൽക്കാലികമായി നിർമ്മിച്ച സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടിൽ നിന്ന് ചായ കുടിച്ച് ഇറങ്ങിയ ശേഷമാണ് ശിവനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുന്നത്. മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.