Share this Article
News Malayalam 24x7
പരിപാടി കഴിഞ്ഞു മടങ്ങവേ അപകടം, വാഹനം മരത്തിലിടിച്ച് യുവ ഗായികയ്ക്ക് ദാരുണാന്ത്യം
എം എസ് ബനേഷ്
posted on 21-02-2026
1 min read
lakshmi

കൊല്ലം: നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന വാഹനം മരത്തിലിടിച്ച് ഗായികയ്ക്ക് ദാരുണാന്ത്യം. ലക്ഷ്മി (20) ആണ് മരിച്ചത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിന് സമീപമുള്ള ബവ്റിജസ് ഔട്ട്ലറ്റിന് അടുത്തുള്ള മരത്തിലേക്കാണ് വാഹനം ഇടിച്ചു കയറിയത്.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വാഹനത്തിലുണ്ടായിരുന്ന മറ്റ് യുവാക്കൾക്കും അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്‌മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകളാണ് മരണപ്പെട്ട ലക്ഷ്മി. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories