Share this Article
News Malayalam 24x7
കടുവയ്ക്കായി കെണിവെക്കാന്‍ സാധ്യത; പ്രജീഷിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും
Tiger Attack; Postmortem of Prajeesh's body will be done today

വയനാട് സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം. അതിന് ശേഷമാണ് സംസ്‌ക്കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുക.

കഴിഞ്ഞ ദിവസം രാവിലെ പശുവിന് പുല്ലരിയാന്‍ പോയതാണ് പ്രജീഷ്. വൈകീട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കടുവയെ പിടികൂടുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. കടുവയ്ക്കായി കെണിവെക്കാനാണ് സാധ്യത. അതിന് പുറമേ കടുവയുടെ കാല്‍പ്പാടുകള്‍ നോക്കി വനംവകുപ്പ് തെരച്ചിലും നടത്തിയേക്കും

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories