Share this Article
News Malayalam 24x7
കൊല്ലം എഡിഷന്‍ മിസ്സ് യൂണിവേഴ്സ് മത്സരത്തില്‍ ഗായത്രി ഗോവിന്ദരാജിന് കീരീടം
Gayatri Govindaraj crowned in Kollam edition of Miss Universe pageant

കൊല്ലം എഡിഷന്‍ മിസ്സ് യൂണിവേഴ്സ് മത്സരത്തില്‍ നാഗര്‍കോവില്‍ സ്വദേശി ഗായത്രി ഗോവിന്ദരാജിന് കീരീടം. കൊല്ലം സ്വദേശി ജനി ഓസ്റ്റി ഫസ്റ്റ് റണ്ണറപ്പായും തിരുവനന്തപുരം സ്വദേശി വര്‍ഷ വേണു സെക്കന്‍ഡ് റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു. 

താര സുന്ദരികളെ കണ്ടെത്താത്താന്‍ ത്രീ സെക്കന്‍ഡ് ഗ്രൂപ്പാണ് മത്സരം സംഘടിപ്പിച്ചത്.ലീലാ റാവിസ് ഹോട്ടലില്‍ സംഘടിപ്പിച്ച ഷോയില്‍ ഇരുന്നൂറോളം പേരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 7 ഫൈനലിസ്റ്റുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

വിവിധ റൗണ്ടുകള്‍ക്ക് ശേഷമാണ് കൊല്ലം ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.മൂന്ന് റൗണ്ടുകളിലായി നടന്ന മത്സരത്തിലാണ് നാഗര്‍കോവില്‍ നിന്നുള്ള ഗായത്രി ഗോവിന്ദരാജ് വിജയ കിരീടം നേടിയത്. 

രാഹുല്‍ ഈശ്വര്‍, 2022ലെ മിസ്സ് യൂണിവേഴ്സ് ഇന്ത്യ ദിവതാ റായി, ഉൃ.പ്രിയ ജേക്കബ്  എന്നിവര്‍ വിധി കര്‍ത്താക്കളായ മത്സരത്തില്‍ കൊല്ലത്തുനിന്നുള്ള  ജനി ഓസ്റ്റിനാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. തിരുവനന്തപുരം സ്വദേശി  വര്‍ഷ വേണു സെക്കന്‍ഡ് റണ്ണറപ്പായും തെരഞ്ഞെടുത്തു.

 ഇതിനോടൊപ്പം കുട്ടികള്‍ക്കായി പ്രിന്‍സ്,പ്രിന്‍സസ്, പുരുഷന്മാര്‍ക്കായി മിസ്റ്റര്‍ വിഭാഗങ്ങളിലും മത്സരം നടന്നു.കുട്ടികളുടെ വിഭാഗത്തില്‍ പ്രിന്‍സായി ബദ്രിനാഥും, പ്രിന്‍സസ്സായി ആരാധ്യ പി ജിതിനും തെരഞ്ഞെടുക്കപ്പെട്ടു.സ്ത്രീ സെക്കന്‍ഡ്സ് ഗ്രൂപ്പിലെ മാനേജിംഗ് ഡയറക്ടര്‍ ഡോണ ജെയിംസ് സുകുമാരിയും, അഡൈ്വസര്‍ ഡോക്ടര്‍ രാഖി എന്നിവരാണ് ഷോയുടെ മുഖ്യ സംഘാടകര്‍.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories