എറണാകുളം തിരുവാങ്കുളത്ത് നിന്ന് കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ചാലക്കുടി പുഴയിൽ മൂഴിക്കുളം പാലത്തിന് അടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ സന്ധ്യ കുട്ടിയെ പുഴയിൽ എറിഞ്ഞ് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. സന്ധ്യയ്ക്ക് എതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസ് എടുത്തു. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്ന് സന്ധ്യ മൊഴി നൽകി. അമ്മയ്ക്ക് കുറ്റബോധമില്ലെന്ന് പൊലീസ് പറഞ്ഞു. സന്ധ്യ മുൻപും കുട്ടികളെ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്ന് ഭർത്താവ് സുഭാഷ്. മക്കളെ ഐസ്ക്രീമിൽ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും സുബാഷ് പറഞ്ഞു.
ഇന്നലെ കാണാതായ കുട്ടിയുടെ മൃതദേഹം പുലർച്ചെ മൂന്ന് മണിയോടെയാണ് ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തിയത്. മൂഴിക്കുളം പാലത്തിനൽ നിന്ന് കുഞ്ഞിനെ താൻ പുഴയിലേക്ക് എറിഞ്ഞതാണെന്ന് അമ്മ സന്ധ്യ മൊഴി നൽകിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിക്കും. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും. കുട്ടിയുടെ അമ്മയെ ചികിത്സിച്ച മാനസികാരോഗ്യ വിദഗ്ധരുടെ മൊഴി രേഖപ്പെടുത്തും. എന്നുമുതലാണ് മാനസിക ആരോഗ്യ ചികിത്സ തേടിയത് എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും.