Share this Article
News Malayalam 24x7
തൃശൂര്‍ അന്തിക്കാട് മിനി സിവില്‍ സ്റ്റേഷന്‍ ലിങ്ക് റോഡില്‍ വെള്ളക്കെട്ട് രൂക്ഷം
Severe waterlogging on Thrissur Anthikad Mini Civil Station Link Road

തൃശൂര്‍ അന്തിക്കാട് മിനി സിവില്‍ സ്റ്റേഷന്‍ ലിങ്ക് റോഡില്‍ വെള്ളക്കെട്ട് രൂക്ഷം. വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അന്തിക്കാട് പഞ്ചായത്ത് ബസ് സ്റ്റോപ്പിന് എതിര്‍ വശത്തുള്ള റോഡിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ശക്തമായ മഴ പെയ്താല്‍ ഈ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകും. ഈ വഴി ആളുകള്‍ക്ക് നടന്ന് പോകാന്‍ പോലും ബുദ്ധിമുട്ടാകും.

വെള്ളക്കെട്ടിനോട് ചേര്‍ന്നാണ് ടാക്‌സി സ്റ്റാന്റുള്ളത്. വാഹനങ്ങള്‍ പാര്‍ക്കുചെയ്താല്‍ യാത്രക്കാര്‍ക്ക് വെള്ളക്കെട്ടിലൂടെ വേണം യാത്ര ചെയ്യാന്‍.അന്തിക്കാട് മിനി സിവില്‍ സ്റ്റേഷന്‍, എക്‌സൈസ് ഓഫീസ്, വില്ലേജ് ഓഫീസ്, തുടങ്ങിയ ഓഫീസുകളിലേക്ക് എത്തിക്കണമെങ്കില്‍ ഈ റോഡ് വഴി വേണം സഞ്ചരിക്കാന്‍. വെള്ളകെട്ടൊഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories