Share this Article
News Malayalam 24x7
തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തിലെ അനധികൃത ഫാമുകള്‍ക്കെതിരെ നടപടി

Action against illegal farms in Thiruvananthapuram Poovachal Panchayat

തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തിലെ അനധികൃത ഫാമുകള്‍ക്കെതിരെ നടപടി.ഫാമില്‍ നിന്ന് പന്നികളെ പിടികൂടി മാറ്റി.പ്രദേശവാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഫാം അടച്ചുപൂട്ടിയത്.

പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കരിയങ്കോട് പൊന്നൊടുത്തുകുഴി പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പന്നി ഫാമുകളില്‍ ഭക്ഷണമായി നല്‍കിരുന്നവ ജനവാസ മേഖലയില്‍ അലസ്യമായി തള്ളുകയാണെന്നായിരുന്നു പ്രദേശവാസികളുടെ പരാതി.

പരാതിയില്‍ പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയെങ്കിലും ഫാം അടച്ചുപൂട്ടാന്‍ ഉടമകള്‍ തയ്യാറായിരുന്നില്ല.ഇതേ തുടര്‍ന്ന് പഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു.

കാട്ടാക്കട തഹസില്‍ദാര്‍ ആരോഗ്യ വകുപ്പ് കാട്ടാക്കട ആര്യനാട് വിളപ്പില്‍ശാല സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പന്നിഫാമുകളിലെ പന്നികളെ പിടികൂടി മാറ്റിയത്.ഇതോടെ പരിഹാരമായത് നിരവധി വര്‍ഷങ്ങളായുണ്ടായിരുന്ന പ്രദേശവാസികളുടെ പരാതികള്‍ക്കും സമരത്തിനും കൂടിയാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories