Share this Article
News Malayalam 24x7
എസ് ഐ യ്ക്ക് കുത്തേറ്റു; നടുക്കുന്ന സംഭവം പൊലീസ് സ്റ്റേഷന് മുൻപിൽ
വെബ് ടീം
posted on 14-02-2026
1 min read
si

കോഴിക്കോട്: സബ് ഇൻസ്പെക്ടർക്ക് കുത്തേറ്റു. കോഴിക്കോട് ടൗൺ സ്റ്റേഷന് മുൻപിലാണ് നടുക്കുന്ന സംഭവം. ഗ്രേഡ് എസ്  ഐ ഷാഫിക്ക് ആണ് കുത്തേറ്റത്. എസ് ഐ  തടയാൻ ശ്രമിച്ചെങ്കിലും കുത്തേൽക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ പ്രമോദ് പിടിയിലായിട്ടുണ്ട്. 

പരിക്കേറ്റ എസ് ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസ് സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിൽ തർക്കമുണ്ടായി എന്നറിഞ്ഞതോടെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു. ഇതിൽ ഇടപെട്ടപ്പോഴാണ് പ്രമോദ് എസ്ഐയെ കുത്തിപ്പരിക്കേൽപ്പിച്ചത്.പ്രമോദിനെതിരെ മുൻപും സമാനായ കേസുകളുണ്ട്. ഡെപ്യൂട്ടി കലക്ടറെ കുത്തിയകേസിലും പ്രതിയാണ് പ്രമോദ്.സ്വകാര്യ ആശുപത്രിയിൽ എസ്ഐയെ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories