കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ യുവതിക്കു പൊലീസ് മർദ്ദനം. SHO പ്രതാപചന്ദ്രന്‍ യുവതിയുടെ മുഖത്തടിക്കുന്ന സ്റ്റേഷന്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊച്ചി സ്വദേശി ഷൈമോള്‍ക്കാണ് അടിയേറ്റത്. 2024 ജൂൺ 20 നാണ് സംഭവം നടക്കുന്നത്. ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് കൈക്കുഞ്ഞുമായി യുവതി സ്റ്റേഷനിൽ എത്തിയത്.
ഈസമയം യുവതി ഗർഭിണിയായിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് പരാതിക്കാരിക്ക് ദൃശ്യങ്ങൾ ലഭിച്ചത്. ഭർത്താവിനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു മർദനം, പോലീസ് പൊതുസ്ഥലത്ത് വെച്ച് രണ്ടുപേരെ മർദിച്ച ദൃശ്യങ്ങൾ പകർത്തിയതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വർഷം ജൂൺ 20നാണ് സംഭവമുണ്ടായത്. മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥർ പൊതു ഇടത്തുവച്ച് രണ്ടുപേരെ മർദിക്കുന്നത് യുവാവ് ഫോണിൽ പകർത്തിയിരുന്നു. തുടർന്ന് പൊലീസ് ഇയാളെ പിടികൂടി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവമറിഞ്ഞു യുവാവിനെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയ ഭാര്യയെയാണ് എസ്എച്ച്ഒ പ്രതാപചന്ദ്രൻ മർദിച്ചത്. യൂണിഫോം ധരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരാണ് സ്റ്റേഷനിലും അക്രമം നടത്തിയത്. യുവതിയെ നെഞ്ചിൽ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും വിഡിയോയിൽ വ്യക്തമായി കാണാം. തുടർന്നു കൂടുതൽ അക്രമത്തിനു മുതിർന്ന എസ്എച്ച്ഒയെ മറ്റ് ഉദ്യോഗസ്ഥർ പിടിച്ചുനിർത്തുകയായിരുന്നു.