Share this Article
News Malayalam 24x7
കോഴിക്കോട് മാവൂരിൽ കെഎംഎച്ച് മോട്ടോഴ്സ് ഷോറൂമിൽ വൻ തീപിടിത്തം
Major Fire at KMH Motors Showroom in Mavoor,

കോഴിക്കോട് മാവൂരിൽ വൻ തീപിടിത്തം. കെഎംഎച്ച് മോട്ടോഴ്സ്  എന്ന ഇരുചക്രവാഹന ഷോറൂമിലാണ് തീപിടിത്തം ഉണ്ടായത്. നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി.ഇന്ന് പുലർച്ചെ 3 മുക്കാലോടെയാണ് കോഴിക്കോട് മാവൂരിൽ തീപിടിത്തം ഉണ്ടായത്. തൊട്ടടുത്ത കെട്ടിടത്തിൽ തീ പടരുന്നത് മാവൂർ സ്റ്റേഷനിലെ പൊലീസുകാരാണ് ആദ്യം കണ്ടത്. ഇവർ ഉടമയെയും അഗ്നി രക്ഷാസേനയെയും വിവരമറിയിച്ചു. മുക്കത്തുനിന്ന് അഗ്നിരക്ഷാസേനയെത്തി  അടക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും അത് ഫലം കാണാതെ വന്നതോടെ കൂടുതൽ ഫയർ യൂണിറ്റുകൾ എത്തിച്ചു. 


ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തെ തുടർന്ന് ഷോറൂമിനകത്തെ  ഇരുചക്ര വാഹനങ്ങളും  മറ്റ് സാമഗ്രികളും പൂർണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് കണ്ടെത്തി. തൊട്ടടുത്ത സ്ഥാപനങ്ങളിലെയും വീടുകളിലെയും ആളുകളെ പൊലീസ് ഇടപെട്ട് ഉടൻ മാറ്റിയിരുന്നു. തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories