Share this Article
News Malayalam 24x7
കെഎസ്ആർടിസി ബസ്സുകളിൽ ഗുരുതര വീഴ്ച;ബസുകളിൽ ഫസ്റ്റ് എയ്ഡ് ബോക്സ് ഇല്ല;15 വർഷമായി ഫസ്റ്റ്എയ്ഡ് ബോക്സുകളിലേക്ക് ആവശ്യമായ മരുന്ന് വാങ്ങിയിട്ടില്ല; വിവരാവകാശരേഖ കേരളവിഷൻ ന്യൂസിന്
വെബ് ടീം
8 hours 26 Minutes Ago
1 min read
ksrtc

തൃശൂർ: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ഗുരുതര  വീഴ്ച.ബസുകളിൽ ഫസ്റ്റ് എയ്ഡ് ബോക്സ് സംവിധാനം ഇല്ല.15 വർഷമായി  ഫസ്റ്റ് എയ്ഡ് ബോക്സുകളിലേക്ക് ആവശ്യമായ മരുന്ന് കെഎസ്ആർടിസി  വാങ്ങിയിട്ടില്ല.ഇത് തെളിയിക്കുന്ന വിവരാവകാശരേഖ കേരള വിഷൻ ന്യൂസിന് ലഭിച്ചു.

കെഎസ്ആർടിസി ചാലക്കുടി ഡിപ്പോയിലെ കണ്ടക്ടറും, ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റിസിന്റെ  സംസ്ഥാന സെക്രട്ടറിയുമായ ഷാജൻ പി നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്.കഴിഞ്ഞ 15 വർഷമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ തങ്ങളുടെ ബസ്സുകളിലെ ഫസ്റ്റ് എയ്ഡ് ബോക്സുകളിലേക്ക് ആവശ്യമായ മരുന്ന്  വാങ്ങിയിട്ടില്ല.

ഫസ്റ്റ് എയ്ഡ് ബോക്സുകൾ ഘടിപ്പിച്ചിട്ടുള്ളത് പുതുതായി നിരത്തിൽ ഇറങ്ങിയ ബസ്സുകളിൽ മാത്രമെന്നുമാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്.രണ്ടുമാസം മുൻപ് കെഎസ്ആർടിസി ഇൻസ്പെക്ടർ ബസ് പരിശോധിച്ചപ്പോൾ ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുകൾ ഇല്ലാത്തതിന് കണ്ടക്ടർക്കെതിരെ റിപ്പോർട്ട്   നൽകിയിരുന്നു. ഇതോടെയാണ്  വിവരാവകാശ രേഖ സമർപ്പിക്കാൻ  സംഘടന  തീരുമാനിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories