Share this Article
News Malayalam 24x7
അധ്യാപികമാരുടെ പരാതി,നിയമനത്തട്ടിപ്പ് കേസിൽ കയ്പമംഗലത്ത് സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍
വെബ് ടീം
posted on 21-06-2024
1 min read
recruitment-fraud-case-kaypamangalat-school-manager-arrested

തൃശൂര്‍: നിയമനത്തട്ടിപ്പ് കേസില്‍ കൂരിക്കുഴി എഎംയുപി സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍. വലപ്പാട് കോതകുളം സ്വദേശി പ്രവീണ്‍ വാഴൂര്‍ (49) ആണ് അറസ്റ്റിലായത്.ഇതേ സ്‌കൂളിലെ ഏഴ് അധ്യാപികമാരാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവരെ നിയമിക്കുകയോ നിയമനം നടത്തിയവര്‍ക്ക് ശമ്പളമോ ലഭിക്കാതായതോടെയാണ് അധ്യാപികമാര്‍ പരാതി നല്‍കിയത്. 2012 മുതല്‍ ഇയാള്‍ പലരില്‍ നിന്നായും പണം കൈപ്പറ്റിയിട്ടുണ്ട്.

കയ്പമംഗലം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ നാല് കേസുകള്‍ എടുത്തിട്ടുണ്ട്. 406, 420, 34 ഐപിസി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കയ്പമംഗലം പൊലീസ് ഇന്‍സ്‌പെക്ടര്‍ എംഷാജഹാന്‍, എസ്‌ഐമാരായ എന്‍ പ്രദീപ്, സജിപാല്‍, സിയാദ്, ഷെറീഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories