Share this Article
News Malayalam 24x7
അധ്യയനവര്‍ഷാരംഭം ആഘോഷമാക്കി കോഴിക്കോട് ജില്ല

Kozhikode district celebrates the beginning of the academic year

അധ്യയനവർഷാരംഭം  വിപുലമായി ആഘോഷിച്ച് കോഴിക്കോട് ജില്ല. ജില്ലാതല പ്രവേശനോത്സവം ചെറുവണ്ണൂർ ഗവണ്മെന്റ് എച്ച് എസ് എസിൽ നടന്നു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു.

മഴ മാറി നിന്ന അന്തരീക്ഷത്തിൽ ജില്ലയിൽ പ്രവേശനോത്സവം  വിപുലമായി തന്നെ ആഘോഷിച്ചു.  മിടുക്കരായായി മിടുമിടുക്കരായായി കുരുന്നുകൾ സ്കൂളുകളിലേക്ക് എത്തി.ജില്ലാ തല ഉദ്ഘാടനം നടന്ന ചെറുവണ്ണൂർ ഗവണ്മെന്റ് എച്ച് എസ് എസിൽ മന്ത്രി മുഹമ്മദ്‌ റിയാസും മേയർ ബീന ഫിലിപ്പും ചേർന്ന് കുട്ടികളെ സ്വാഗതം ചെയ്തു . പതിവിലും വിത്യസ്തമായി അങ്കലാപ്പോ ബഹളങ്ങളൊ ഒന്നുമില്ലാതെയാണ് പലരും വിദ്യാലയങ്ങളിലേക്കെത്തിയത്.

ആർട്ടിഫിഷ്യൽ ഇന്റലിജിൻസടക്കമുള്ള നൂതന വിദ്യകൾ സിലബസിൽ ഉൾപ്പെടുത്തി  പരിഷ്കാരങ്ങൾ കൊണ്ടുവന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജില്ലയിൽ നാൽപ്പതിനായിരത്തോളം കുട്ടികളാണ് ഇന്ന് ആദ്യമായി സ്കൂളുകളിലേക്ക് എത്തിയത്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories