Share this Article
News Malayalam 24x7
സഞ്ജു ടെക്കിക്കെതിരെ നടപടി;വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കും, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
Action against Sanju Techi; registration of vehicle will be cancelled, license will be suspended

കാറില്‍ രൂപമാറ്റം വരുത്തി സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ വ്‌ളോഗര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും ലൈസന്‍സ് ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും തീരുമാനം. പിഴയും ഈടാക്കും. നടപടി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കി.

മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് സഞ്ജു ടെക്കിക്കെതിരായ നടപടിയുടെ വിശദാംശങ്ങളുള്ളത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനൊപ്പം ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും.

ദൃശ്യങ്ങള്‍ യുട്യുബില്‍ പോസ്റ്റ് ചെയ്തതിന് ക്രിമിനല്‍ കേസെടുക്കുമെന്നും മോട്ടാര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു. നിയമ ലംഘനങ്ങള്‍ നടത്തുന്നവാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. സഞ്ജു ടെക്കി കാറില്‍  രൂപമാറ്റം വരുത്തി സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ കേസിലാണ് സര്‍ക്കാര്‍ റിപോര്‍ട് നല്‍കിയത്. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന  നടപടിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു നടപടി.

വാഹനങ്ങളിലെ അനധികൃത അലങ്കാരങ്ങള്‍ക്കെതിരെയും പരിധി വിട്ടുള്ള  ശബ്ദ സംവിധാനങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും എതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.  ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് മുഖം നോക്കാതെ നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories