Share this Article
News Malayalam 24x7
ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു
വെബ് ടീം
posted on 14-06-2024
1 min read
electric-shock-while-cleaning-the-fridge-youth-died

കോഴിക്കോട്: ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. സൗത്ത് ബീച്ച് ചാപ്പയിൽ സ്വദേശി ജനത ഹൗസിൽ അൻവർ സാദത്ത് (38) ആണ് മരിച്ചത്. ഷോക്കേറ്റ് ബോധരഹിതനായ അൻവറിനെ സമീപവാസികൾ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജനത ഹൗസിൽ കുട്ടി ഹസന്റെയും കെ.പി. നഫീസയുടെയും മകനാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും. സഹോദരങ്ങൾ: അബ്ദുൾ നജീബ്,അവറാൻ, ബഷീർ, ​ഗഫൂർ, റഷീദ്, ഷാജഹാൻ, റംലത്ത്, തസ്ലീന, സുബെെദ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories