Share this Article
News Malayalam 24x7
കൊട്ടിയൂർ വൈശാഖ മഹോത്സവം: ഭക്തർക്ക് അക്കരെ സന്നിധിയിൽ അന്നമൊരുക്കി ദേവസ്വം
Kottiyoor Vaishakha Mahotsavam

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം അക്കരെ സന്നിധിയില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് അന്നമൊരുക്കി കൊട്ടിയൂര്‍ ദേവസ്വം. ദിവസം 500 കിലോ അരിയുടെ ചോറാണ് ഇവിടെ വിളമ്പുന്നത്. 


കൊട്ടിയൂര്‍ വൈശാഖ മഹോത്സവം അക്കരെ സന്നിദാനത്തെത്തുന്ന ഭക്തജനങ്ങള്‍ക്ക് ആശ്വാസമാവുകയാണ് കൊട്ടിയൂര്‍ ദേവസ്വത്തിന്റെ അന്നദാനം. ദിനംപ്രതി ക്ഷേത്രത്തില്‍ എത്തുന്ന ആയ്യായിരത്തിലധികം പേര്‍ക്കാണ് ദേവസ്വം അന്നദാനം ഒരുക്കുന്നത്. 

വൈശാഖമഹോത്സവം ആരംഭിച്ചതുമുതല്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിയോടെ അന്നദാനം ആരംഭിക്കും. ദിവസവും അഞ്ച് കിന്റലിലധികം അരിയുടെ ചോറാണ് കയ്യാലയില്‍ തയ്യാറാക്കുന്നത്. ഒപ്പംതന്നെ വിവിധ കയ്യാലകളിലും അന്നദാനത്തിനുളള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് കൊട്ടിയൂര്‍ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ കെ.ഗോകുല്‍ പറഞ്ഞു. ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് അക്കരെ സന്നിദാനത്തെ അന്നദാനം ഏറെ ആശ്വാസപ്രഥമാവുകയാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories