Share this Article
News Malayalam 24x7
ഓണ്‍ലൈന്‍ തട്ടിപ്പ്; 2 പേർ പിടിയിൽ
2 Persons Arrested for Online Scam

സമൂഹമാധ്യമത്തിലൂടെ ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ട്രേഡിങ് വഴി പണം സമ്പാദിക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. പാലക്കാട് സ്വദേശികളായ മുഹമ്മദ് ടിഎം മോയിനുദ്ദീന്‍ , വിപി അഖില്‍  എന്നിവരാണ് പിടിയിലായത്. തലശ്ശേരി സ്വദേശിയായ യുവതിയിൽ നിന്ന് 12,06,000 രൂപയാണ് പ്രതികൾ  തട്ടിയെടുത്തത്.  പ്രതികൾക്കെതിരെ കേരളത്തിലും പുറത്തുമായി നിരവധി പരാതികള്‍ റജിസ്റ്റര്‍ ചെയ്തതായി സൈബര്‍ പോലിസ് കണ്ടെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories