Share this Article
News Malayalam 24x7
തീവ്രത കൂടിയ ഹെഡ് ലൈറ്റ്, ഫോഗ് ലാമ്പ്, കളർ ബൾബുകളുടെ ഉപയോഗം 73 കേസുകളിൽ നിന്നായി 3.28 ലക്ഷം രൂപ പിഴ ഈടാക്കി
വെബ് ടീം
5 hours 28 Minutes Ago
1 min read
RTO THRISSUR

തൃശൂർ: ഫോഗ് ലാമ്പുകളുടെ അനാവശ്യ ഉപയോഗം തടയുന്നതിനും തീവ്രത കൂടിയ ഹെഡ് ലൈറ്റ്, ഫോഗ് ലാമ്പ്, കളർ ബൾബുകൾ  എന്നിവയുടെ ഉപയോഗം തടയുന്നതിനും തൃശ്ശൂർ ആർടിഒ എൻഫോഴ്മെൻ്റ് എംവിഐ  പി വി ബിജുവിൻ്റെ നേതൃത്വത്തിൽ തൃശ്ശൂർ നഗരത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ ടിപ്പർ - 2, ടൂറിസ്റ്റ് ബസ് - 4,കാർ - 15, ഓട്ടോറിക്ഷ - 10, ബൈക്ക് -12  എണ്ണം എന്നിവ അടക്കം 73 കേസുകളിൽ  നിന്നായി 3.28 ലക്ഷം രൂപ പിഴ ഈടാക്കി.

പരിശോധനയിൽ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ സുജിത്ത് R , അമൽ C S എന്നിവരും പങ്കെടുത്തു.രാത്രി ഡ്രൈവിങ്ങിൽ ഹെഡ് ലൈറ്റ് ഹൈ ബീം ഉപയോഗിക്കുന്നതും ഫോഗ്ഗില്ലാത്ത ഇടങ്ങളിൽ ഫോഗ് ലാമ്പ് ഉപയോഗിക്കുന്നതും മറ്റു വാഹന ഡ്രൈവർമാർക്ക് കാഴ്ച തടസ്സപ്പെടുത്തുമെന്നും അപകടങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും ഇക്കാര്യത്തിൽ വാഹന ഉടമകളും ഡ്രൈവർമാരും ശ്രദ്ധ കാണിക്കണമെന്നും എംവിഐ  പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories