Share this Article
News Malayalam 24x7
ഭക്ഷണം കഴിക്കാൻ എത്തിയ കുടുംബത്തിന് നേരെ തിളച്ച വെള്ളം ഒഴിച്ച് തട്ടുകട ജീവനക്കാരൻ
The shopkeeper poured boiling water on the family who had come to eat

തട്ടുകട ജീവനക്കാരൻ ഭക്ഷണം കഴിയ്ക്കാൻ എത്തിയ കുടുംബത്തിന് നേരെ തിളച്ച വെള്ളം ഒഴിച്ചു .ഇടുക്കി തൂകുപാലത്ത് ആണ് സംഭവം .തട്ടുകടയിലെ പൊറോട്ട മേക്കറെ നെടുംകണ്ടം പോലിസ് അറസ്റ്റ് ചെയ്തു .

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. മുവാറ്റുപുഴ സ്വദേശികളായ കുടുംബം ഭക്ഷണം കഴിയ്ക്കാൻ തട്ടുകടയിൽ എത്തിയതിനിടെ കടയിലെ ജീവനക്കാരിൽ ഒരാൾ പെൺകുട്ടികളുടെ ദൃശ്യം മൊബൈലിൽ പകർത്തി.

ഇത് ചോദ്യം ചെയ്തതോടെ വാക്കു തർക്കവും അടിപിടിയും ഉണ്ടാവുകയായിരുന്നു. ഇതിനിടെ കടയിലെ ജീവനക്കാരനായ ചോറ്റുപാറ സ്വദേശി നൗഷാദ് ഇവരുടെ ദേഹത്തേക് തിളച്ച വെള്ളം ഒഴിയ്ക്കുകയായിരുന്നു.

വെള്ളം വീണ് ഇവർക്കു എല്ലാവർക്കും പൊള്ളലേറ്റു. രണ്ട് പേർക്ക് സാരമായി പൊള്ളൽ ഏറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം ഓട്ടോയിൽ രക്ഷപെടാൻ ശ്രമിയ്ക്കുന്നതിനിടെ ഓട്ടോ മറിഞ്ഞ് നൗഷാദിന് പരുക്കേറ്റു.

പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നൗഷാദിനെ നെടുംകണ്ടം പോലിസ് അറസ്റ്റ് ചെയ്തു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories