Share this Article
News Malayalam 24x7
മുടി വെട്ടിയത് ശരിയായില്ല! ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിന് പുറത്ത് നിർത്തി; അധ്യാപകർക്കെതിരെ മനുഷ്യാവകാശ കമ്മീഷനും CWCക്കും പരാതി
വെബ് ടീം
posted on 02-06-2025
1 min read
hair

അടൂർ:  മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച്  അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിന് പുറത്ത് നിർത്തി അധ്യാപകർ. അടൂർ ഹോളി ഏഞ്ചൽസ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. മനുഷ്യാവകാശ കമ്മീഷനും CWCക്കും കുട്ടിയുടെ പിതാവ് പരാതി നൽകി.പിതാവ് തന്നെയാണ് കുട്ടിയെ കഴിഞ്ഞ ദിവസം മുടി വെട്ടനായി കൊണ്ടുപോയത്. ഞാനാണ് അവനെ കൊണ്ടുപോയി മുടി വെട്ടിച്ചത്. സ്കൂളിന്റെ അച്ചടക്കത്തിന് ചേർന്ന രീതിയിലാണ് മുടി വെട്ടിയതും. കുഞ്ഞുങ്ങളെ മാനസികമായി പീഡിപ്പിക്കുന്നു.

മൂന്ന് മണിക്കൂറോളം പുറത്ത് നിർത്തി. രക്ഷാകർത്താവ് എന്ന നിലയിൽ വലിയ മാനസിക വിഷമം ഉണ്ടാക്കി എന്നും പിതാവ് പറഞ്ഞു.രണ്ടു അധ്യാപകരാണ് തന്നെ പുറത്ത് നിർത്തിയത്. വീട്ടിൽ നിന്നും അച്ഛനെ വിളിക്കാൻ പറഞ്ഞു. ഇല്ലെങ്കിൽ പുറത്ത് തന്നെ നിൽക്കണമെന്നും പറഞ്ഞു. ഒരുപാട് നേരം പുറത്ത് നിൽക്കേണ്ടി വന്നു.

ഇത് സ്കൂളിന്റെ അച്ചടക്കത്തിന്റെ ഭാഗമാണിതെന്നും. കുട്ടിയുടെ പിതാവിന് മാത്രമാണ് പ്രശ്‌നം.13 വിദ്യാർത്ഥികളെ സമാന രീതിയിൽ പുറത്താക്കിയിരുന്നുവെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories