Share this Article
KERALAVISION TELEVISION AWARDS 2025
FB പോസ്റ്റിന് പിന്നാലെ പഞ്ചായത്ത് മെമ്പറേയും 2 പെൺമക്കളേയും കാണാനില്ലെന്ന് പരാതി
വെബ് ടീം
posted on 27-05-2025
1 min read
missing

കോട്ടയം: ഏറ്റുമാനൂരിൽ അതിരമ്പുഴ പഞ്ചായത്തംഗമായ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അതിരമ്പുഴ പഞ്ചായത്ത് 20-ാം വാർഡ് അംഗമായ ഐസി സാജയെയും മക്കളായ അമലയെയും അമയയേയുമാണ് കാണാതായതായി പരാതി ഉയർന്നിരിക്കുന്നത്.ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐസിയുടെ ഭർത്താവ് സാജൻ നേരത്തെ മരണപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഭർത്താവിന്റെ സ്വത്ത് വീതംവെച്ച് നൽകണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പരാതി കേട്ട ഏറ്റുമാനൂർ പൊലീസ് സ്വത്ത് വീതം വച്ച് 50 ലക്ഷം രൂപ ഐസിയ്ക്ക് നൽകണമെന്ന് നിർദേശിച്ചിരുന്നു.

പൊലീസ് നിർദേശമനുസരിച്ച് സ്വത്ത് നൽകാമെന്ന് ബന്ധുക്കൾ അറിയിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിനിടെയാണ് പൊലീസിനും ബന്ധുക്കൾക്കും എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ഇവരെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories