Share this Article
News Malayalam 24x7
കാസര്‍കോഡിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെ അംഗനവാടികള്‍ കുടിവെള്ളവും വൈദ്യുതിയും ഇല്ലാതെ ദുരിതത്തില്‍
Anganwadis in the border areas of Kasaragod are suffering without drinking water and electricity

കാസർകോഡിന്റെ അതിർത്തി പ്രദേശങ്ങളിൽ കുടിവെള്ളവും വൈദ്യുതിയും ഇല്ലാത്ത അംഗനവാടികളിൽ നിരവധി. കഠിനമായ ചൂടിൽ ദുരിതമനുഭവിക്കുയാണ് കുട്ടികൾ. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.

അതിർത്തി പ്രദേശങ്ങളിലെ അംഗൻവാടികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്  അധികൃതർ . മഞ്ചേശ്വരം,ഉപ്പളാ, ബദിയടുക്ക, ആദൂർ എന്നിവിടങ്ങളിലെ മിക്ക അംഗനവാടികളിൽ വൈദ്യുതി സൗകര്യം ഇല്ല.ഈ കൂട്ടത്തിൽ 

 25ലധികം കുട്ടികൾ പഠിക്കുന്ന അംഗൻവാടികൾ വരെയുണ്ട് . ചൂട് സഹിക്കാനാവാതെ കുട്ടികൾ ക്ഷീണിതരാകുന്ന സ്ഥിതിയാണ്. പല അംഗനവാടികളിലും വേനൽ കടുത്തതോടെ കുടിവെള്ള പ്രശ്നവും രൂക്ഷമായിരിക്കുകയാണ്.

അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയാണ് പല അംഗൻവാടികളുടെയും പ്രവർത്തനം. വേനൽക്കാലത്ത്  ശുദ്ധജലം ഉറപ്പാക്കണം എന്ന സർക്കാരിന്റെ കർശന നിർദേശം   ഉണ്ടായിരിക്കുമ്പോഴാണ് ഈ  മനുഷ്യാവകാശ ലംഘനം. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണം എന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories