Share this Article
News Malayalam 24x7
ഒല്ലൂരിൻ്റെ മണ്ണിൽ ഷോപ്പിംഗ് വിസ്മയം തീർക്കാൻ കല്യാൺ എക്സ്പ്രസ്സ് മാർട്ട്; ഉദ്‌ഘാടനം മാർച്ച് 7 ന് റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും
വെബ് ടീം
posted on 04-03-2024
1 min read
kalyan express mart inauguration On march 7

തൃശൂർ: ഒല്ലൂരിൻ്റെ മണ്ണിൽ ഷോപ്പിംഗ് വിസ്മയം തീർക്കാൻ കല്യാൺ എക്സ്പ്രസ്സ് മാർട്ട് ഒരുങ്ങുന്നു.കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഡിവിഷന്‍ ആയ കല്യാണ്‍ എക്സ്പ്രസ്സ് മാർട്ടിന്റെ ഉദ്‌ഘാടനം മാർച്ച് 7 വൈകിട്ട്  5.30 നു  ഒല്ലൂരിൽ കല്യാണ്‍ സില്‍ക്സ്‌ ആന്‍ഡ്‌ കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായ ടി.എസ്‌. പട്ടാഭിരാമന്റെ സാന്നിധ്യത്തിൽ  റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും.

കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന അതെ ഗുണമേന്മയിലും, വിലയോടെയും സെലക്ഷനോടെയുമാണ്‌ ഒല്ലൂരിൽ  കല്യാണ്‍ എക്സ്പ്രസ്സ്‌ മാര്‍ട്ട്‌ ഒരുക്കിയിരിക്കുന്നത്‌. 

തൃശ്ശൂരിന്റെ ഏറ്റവും പ്രിയങ്കരമായ ഷോപ്പിംഗ് ഡെസ്റ്റിനേഷനായ കല്യാൺ ഹൈപ്പർമാർക്കറ്റ് വിജയകരമായ 6 വർഷങ്ങൾ പൂർത്തിയാക്കിയഅവസരത്തിലാണ് ഉപഭോക്താക്കളുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം ഒല്ലൂരിൽ എക്സ്പ്രസ്സ് മാർട്ട്  തുടങ്ങുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories