ബൈക്കിലെത്തി ഹെൽമെറ്റും ധരിച്ച് റോഡരികിലെ വീട്ടുമുറ്റത്ത് ഇട്ടിരുന്ന കുരുമുളകും മോഷ്ടിച്ച് യുവതി കടന്നുകളഞ്ഞു. കോഴിക്കോട് ഓമശ്ശേരി - കോടഞ്ചേരി റൂട്ടിൽ പെരുവല്ലി അങ്ങാടിക്ക് സമീപമാണ് പട്ടാപ്പകൽ വ്യത്യസ്തമായ മോഷണം നടന്നത്.
നെല്ലിക്കൽ സ്കറിയ എന്നയാളുടെ വീട്ടുമുറ്റത്ത് ഉണങ്ങാൻ ഇട്ടിരുന്ന കുരുമുളകാണ് യുവാവിന് ഒപ്പം ബൈക്കിലെത്തിയ സ്ത്രീ മോഷ്ടിച്ചത്. ഇത് സംബന്ധിച്ച് വീട്ടുകാർ കോടഞ്ചേരി പൊലീസിൽ പരാതി നൽകി. കുരുമുളക് മോഷ്ടാവായ സ്ത്രീ ചുറ്റും നോക്കി ആരും കാണാതെ അതിഗംഭീരമായി മോഷണം നടത്തിയെങ്കിലും സിസിടിവിയിൽ എല്ലാം കൃത്യമായി തന്നെ പതിഞ്ഞു.