കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഇത്തവണ ഫോൺ കണ്ടെത്തിയത് ന്യൂബ്ലോക്കിൽ തടവിൽ കഴിയുന്ന യുടി ദിനേശ് കിടക്കുന്ന സെല്ലിൽ നിന്നാണെന്നാണ് ലഭിക്കുന്ന വിവരം.ഇയാൾ തൃശൂർ സ്വദേശിയാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഫോൺ സെല്ലിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.ജയിൽ സൂപ്രണ്ട് ജയിലിൽ നടത്തിയ പരിശോധനയിൽ സിം കാർഡ് ഉൾപ്പടെ ആണ് പിടികൂടിയിരിക്കുന്നത്.കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. മൂന്നാഴ്ച മുൻപ് ന്യൂ ബ്ലോക്കില്‍ കല്ലിനടിൽ നിന്നും കുളിമുറിയിലെ ജനാലയിൽ ഒളിപ്പിച്ച നിലയിലും മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് ശേഷം സർക്കാർ രൂപീകരിച്ച അന്വേഷണ സമിതിയുടെ നേതൃത്വത്തൽ പരിശോധന നടത്തിയിരുന്നു.റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന സമിതിയാണ് രണ്ട് ദിവസം ജയിലിൽ പരിശോധന നടത്തിയത്.