എന്‍ഡിഎയുടെ പ്രചാരണ പരിപാടികള്‍ക്കും വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന അഖില കേരള ധീവരസഭയുടെ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനത്തിലാണ് ആദ്യം പങ്കെടുത്തത്. കേരളത്തിലെ കടലിന്റെ മക്കള്‍ക്ക് നമസ്‌കാരം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
മത്സ്യത്തൊഴിലാളികളുടെ പ്രളയ കാലത്തെ പ്രവര്‍ത്തനം ഓര്‍മ്മിപ്പിച്ച അദ്ദേഹം ധീവരസഭയെ അഭിനന്ദിച്ചു. സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ല എന്നും അവരുടെ ക്ഷേമം ഉറപ്പാക്കിയത് ബിജെപി ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം തുടങ്ങി, വിവിധ ക്ഷേമ പദ്ധതികള്‍ ആരംഭിച്ചു. കേരള എന്നത് മാറ്റി കേരളം എന്നാക്കി. സംസ്ഥാനത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യം അംഗീകരിച്ചു. ഇതെല്ലാം ചെയ്തത് എന്‍ഡിഎ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.