Share this Article
News Malayalam 24x7
കെഎസ്ആർടിസി ബസിൽ തേനീച്ച ആക്രമണം; 17 പേർക്ക് പരിക്ക്, സംഭവം കോഴിക്കാനത്ത്
വെബ് ടീം
1 hours 14 Minutes Ago
1 min read
bee attack

പത്തനംതിട്ട: ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാർക്ക് നേരെ തേനീച്ച ആക്രമണം. രാവിലെ അഞ്ചരക്ക് പത്തനംതിട്ടയിൽ നിന്നും യാത്ര തിരിച്ച ബസ്സിലെ യാത്രക്കാർക്കുനേരെയാണ് കാട്ടുതേനീച്ചയുടെ ആക്രമണമുണ്ടായത്. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും കുത്തേറ്റു.

ഗവി കഴിഞ്ഞു കോഴിക്കാനത്ത് വച്ചാണ് സംഭവം ഉണ്ടായത്. 55 യാത്രക്കാരും ബസ് ജീവനക്കാരുമാണ് ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റവരെ വണ്ടിപ്പെരിയാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories