Share this Article
News Malayalam 24x7
വടകരയിൽ പതിനഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
Fifteen people were bitten by stray dogs in Vadakara

വടകര ടൗണിൽ രണ്ട്  ദിവങ്ങളിലായി പതിനഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. മാർക്കറ്റ് റോഡിലും പഴയ ബസ് സ്റ്റാന്റ് പരിസരത്തുമാണ് നായയുടെ ആക്രമണം. പരിക്കേറ്റവർ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ പതിനൊന്ന് പേർക്കാണ് വടകര ടൗണിൽ നായയുടെ കടിയേറ്റത്. മാർക്കറ്റ് റോഡിൽ വെച്ചാണ് മിക്കവരെയും നായ ആക്രമിച്ചത്. ഇന്ന് രാവിലെയും നായ നാല് പേരെ കടിച്ചു. മത്സ്യം വാങ്ങാനെത്തിയവരെയും ബസ് സ്റ്റാന്റിൽ ഉറങ്ങിയ തമിഴ് നാട്ടുകാരനെയും നായ കടിച്ചു.

വടകര ടൗണിലെ മിക്കയിടത്തും തെരുവ് നായ ശല്യം രൂക്ഷമാണ്. മാസങ്ങൾക്ക് മുമ്പും സ്കൂൾ വിദ്യാർത്ഥികൾക്കുൾപ്പെടെ  കടിയേറ്റിരുന്നു. തെരുവ് നായ ശല്യത്തിനെതിരെ നടപടി എടുക്കാത്തതിൽ ജനകീയ രോഷം ശക്തമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories