Share this Article
News Malayalam 24x7
ആറളം ഫാമില്‍ കാട്ടനകളെ വനത്തിലേക്ക് തുരത്തുന്ന ദൗത്യം തുടരുന്നു
At Aralam Farm, the task of driving wild elephants into the forest continues

കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടനകളെ വനത്തിലേക്ക് തുരത്തുന്ന ദൗത്യത്തിന്റെ പത്താം ഘട്ടം പൂര്‍ത്തിയായി.വനം വകുപ്പിന്റെയും ഫാം ജീവനക്കാരുടെയും നേതൃത്വത്തിലാണ് ആനകളെ തുരത്തുന്നത്.നാല്‍പതോളം കാട്ടാനകളെ തുരത്താന്‍ സാധിച്ചു എന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്.

കാട്ടാന ആക്രമണത്തെ തുടര്‍ന്ന് ആറളം പുനരധിവാസ മേഖലയില്‍ ജനങ്ങള്‍ ദുരിതത്തിലായതോടെയാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ കാട്ടാനകളെ തുരത്തുവാനുള്ള ശ്രമങ്ങല്‍ ആരംഭിച്ചത്.മെയ് മാസം ആരംഭിച്ച ദൗത്യത്തിന്റെ പത്ത് ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചു.വനം വകുപ്പും,കൊട്ടിയൂര്‍ ഫോറസ്‌റ് ഡിപ്പാര്‍ട്ട്‌മെന്റും,ആറളം ഫാം ജീവനക്കാരും ചേര്‍ന്നാണ് ദൗത്യം തുടരുന്നത്.

പത്ത് ഘട്ടങ്ങളിലായി നാല്‍പതോളം ആനകളെയാണ് വനം വകുപ്പും സംഘവും കാട് കയറ്റിയത്.ഇതിന് മുന്നേ പല തവണയായി കാട്ടാനകളെ വനത്തിലേക്ക് തുരത്തിയിട്ടുണ്ടെങ്കിലും വീണ്ടും കാടിറങ്ങിയ സാഹചര്യം ഉണ്ടായിട്ടുണ്ട്.അതിനാല്‍ തന്നെ ഇത്തര സാഹചര്യങ്ങള്‍ ഒഴിവാക്കുവാനുള്ള നടപടികളും സ്വീകരിക്കും.കോട്ടപ്പാറയിലൂടെയാണ് കാട്ടാനകളെ തുരത്തുന്നത്.

ആറളത്തും പരിസര പ്രദേശങ്ങളിലെയും മഴ ദൗത്യത്തിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.പലപ്പോഴായി വനം വകുപ്പ് ജീവനക്കാര്‍ക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായെങ്കിലും തലനാരിഴയിക്ക് രക്ഷപ്പെടുകയായയിരുന്നു.മുഴുവന്‍ കാട്ടാനകളെയും തുരത്തുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും ദൗത്യം തുടരും.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories