Share this Article
News Malayalam 24x7
മരിച്ചവർക്കും രക്ഷയില്ല! സെമിത്തേരിയിൽ കള്ളൻ കയറി, കല്ലറയുടെ ഗ്രാനൈറ്റ് മോഷ്ടിച്ചു
വെബ് ടീം
0 hours 57 Minutes Ago
1 min read
granite

പത്തനംതിട്ട: കള്ളൻമാർ കളിച്ചുകളിച്ചു പള്ളി സെമിത്തേരിയിലും കയറി മോഷ്ടിച്ചു. പത്തനംതിട്ട മല്ലപ്പള്ളി മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിലാണ് മോഷണം. ടി.എസ്. വർഗീസ്, ഏലിയാമ്മ വർഗീസ് എന്നിവരെ അടക്കം ചെയ്തിട്ടുള്ള താണിക്കൽ കുടുംബ കല്ലറയുടെ മുകൾ ഭാഗത്ത് പാകിയിരുന്ന വലിയ ഗ്രാനൈറ്റ് ഷീറ്റാണ് മോഷണം പോയത്.

ഇടവക അധികൃതരുടെ പരാതിയിൽ കീഴ്‌വായ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories