Share this Article
News Malayalam 24x7
ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് തിരി തെളിഞ്ഞു
Chembai Music Festival

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് തിരി തെളിഞ്ഞു.ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു   ഉദ്ഘാടനം ചെയ്തു.ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അധ്യക്ഷത വഹിച്ചു..  

ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിൻ വിദൂഷി  സംഗീത കലാനിധി കുമാരി   എ. കന്യാകുമാരിക്ക് ചടങ്ങിൽ  മന്ത്രി സമർപ്പിച്ചു.  സംസ്ഥാന സർക്കാരിൻ്റെ മികച്ച പിന്നണി ഗായകനുള്ള അവാർഡ് ലഭിച്ച ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി അംഗമായ  പി.എസ്.വിദ്യാധരൻ മാസ്റ്ററെയും ആദരിച്ചു .എൻ.കെ.അക്ബർ എം.എൽ.എ.  മുഖ്യാതിഥിയായി.

ദേവസ്വം ഭരണ സമിതി അംഗങ്ങളായ  സി.മനോജ് പുരസ്കാര സ്വീകർത്താവിനെയും  വി.ജി.രവീന്ദ്രൻ  ദേവസ്വം ആദരവ് ഏറ്റുവാങ്ങുന്ന പി.എസ്.വിദ്യാധരൻ മാസ്റ്ററെയും  പരിചയപ്പെടുത്തി. തുടർന്ന്  ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാര ജേതാവ്  കുമാരി എ കന്യാകുമാരിയുടെ  സംഗീതകച്ചേരി  അരങ്ങേറി.

സംഗീതോത്സവത്തിന് മുന്നോടിയായി ഗുരുവായൂർ കിഴക്കേനടയിൽ നിന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ  നേതൃത്വത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ തംമ്പുരു വിളംബര ഘോഷയാത്രയ്ക്ക്   വൻവരവേൽപ്പ് നൽകി.  ഘോഷയാത്രയെ ആനയിച്ച് മേൽപത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിലെത്തി. തുടർന്ന് തoമ്പുരു സംഗീത മണ്ഡപത്തിൽ സ്ഥാപിച്ചതോടെയാണ്  സംഗീതോത്സവത്തിന് തുടക്കം കുറിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories