Share this Article
News Malayalam 24x7
മാലിന്യക്കുഴിയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതിയുടെ പിതാവും സഹോദരങ്ങളും പിടിയില്‍
Malappuram News

മലപ്പുറം തുവ്വൂര്‍ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍.  മുഖ്യപ്രതി വിഷ്ണുവിന്റെ രണ്ട് സഹോദരങ്ങളും അച്ഛനും പൊലീസ് കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണുവിന്റെ വീട്ടുവളപ്പിലെ മാലിന്യ കുഴിയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. കഴിഞ്ഞ ദിവസമാണ് മൃതദേഹം മാലിന്യക്കുഴിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കൃഷിഭവനിലെ താല്‍കാലിക ജീവനക്കാരിയായിരുന്ന സുജിതയെ ഈ മാസം 11 മുതലാണ്  കാണാതായിരുന്നത്. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories