Share this Article
News Malayalam 24x7
പഠനം കഴിഞ്ഞ് മടങ്ങിയ 11-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
വെബ് ടീം
posted on 15-07-2024
1 min read
11-year-old girl kidnapped and tortured in Kasaragod Bekal

കാസര്‍കോട്: പഠനം കഴിഞ്ഞ് മടങ്ങിയ 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ബേക്കലിലാണ് സംഭവം.വൈദ്യപരിശോധനയില്‍ പീഡനം നടന്നുവെന്ന് സ്ഥിരീകരിച്ചു. ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മതപാഠശാലയിലെ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഉദുമയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഒരുമാസം മുമ്പാണ് സംഭവം.കറുത്ത് തടിച്ച ശരീരമുള്ള ഒരാളാണ് അതിക്രമം നടത്തിയതെന്ന് കുട്ടി പോലീസിന് മൊഴി നല്‍കി. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories