Share this Article
Union Budget
കനത്ത മഴ, സംസ്ഥാനത്ത് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (മെയ് 28) അവധി
വെബ് ടീം
10 hours 34 Minutes Ago
1 min read
holiday

കോഴിക്കോട്/കൽപറ്റ: കനത്ത മഴയ്ക്ക് സാധ്യത നിലനിൽക്കുന്നതിനാൽ കോഴിക്കോട് ജില്ലയിൽ സ്കൂളുകൾ,മദ്രസകൾ,അങ്കണവാടികൾ,ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും ഇടുക്കി,വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

നാളെ (മെയ് 28) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും. 

വയനാട് ജില്ലയിലെ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ ബുധനാഴ്ച (28/05/25) അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷല്‍ സ്‌കൂളുകള്‍, റസിഡന്‍ഷല്‍ കോളജുകള്‍, സർവകലാശാലാ പരീക്ഷകള്‍, പിഎസ്‌സി പരീക്ഷകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. ജില്ലയിൽ ഇപ്പോഴും അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് ആയ റെഡ് അലർട്ട് തുടരുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories