തൃശൂർ: കൊളപ്പുറം എയർപോർട്ട് റോഡിൽ ചെങ്ങാനിക്കടുത്ത് തോട്ടശ്ശേരിയറ ഭാഗത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പള്ളിക്കൽ ബസാർ സ്വദേശി ധനജ്ഞയ് (16) ആണ് മരിച്ചത്.
കൊണ്ടോട്ടി എയർപോർട്ട് സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു അപകടത്തിൽപ്പെട്ട ജീപ്പിൽ യാത്ര ചെയ്തിരുന്നത്.ഗുരുതരമായി പരിക്കേറ്റ മറ്റു വിദ്യാർത്ഥികളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം പൊലീസ് അന്വേഷിക്കുന്നു.നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ലോറിയിടിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.